Showing posts with label BJP. Show all posts
Showing posts with label BJP. Show all posts

Wednesday, 9 December 2020

ബിജെപി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക

 


നാളെ ഞാനും പോളിങ്ങ് ബൂത്തിലേയ്ക്ക്. ഇത്തവണ വോട്ട് ചെയ്യാൻ പോകുമ്പോൾ ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി മറയാക്കി അയ്യപ്പ വിശ്വാസികളായ ലക്ഷക്കണക്കിനു മനുഷ്യരെ ക്രൂരമായി വേട്ടയാടിയ പിണറായി ഭരണകൂടവും വിശ്വാസവിരുദ്ധമായ കമ്മ്യൂണിസ്റ്റ് നിലപാടും മാത്രമല്ല മനസ്സിൽ ഉണ്ടാവുക പ്രളയദുരിതാശ്വാസം പോലും അടിച്ചുമാറ്റിയവർക്കെതിരെ സർക്കാർ സ്വീകരിച്ച നിസ്സംഗമായ നിലപാടും, കേരള പോലീസിന്റെ ഉരുട്ടിക്കൊലകൾക്കും മനുഷ്യാവകാശധ്വംസനങ്ങൾക്കും ഒത്താശചെയ്യുന്ന സർക്കാർ നിലപാടും, സ്വർണ്ണക്കള്ളക്കടത്തും ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതികളും, കിഫ്ബിയിലെ നിലവാരമില്ലാത്ത നിർമ്മാണങ്ങളും, ഭരണഘടനധ്വംസനങ്ങളും എല്ലാം മനസ്സിൽ ഉണ്ടാകും. അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാൻ 118എ പോലൊരു പോലീസ് നിയമഭേദഗതിയ്ക്ക് മുതിർന്നവരാണ് ഈ സർക്കാർ. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വ്യക്തിപരമായി ഏതെങ്കിലും കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥിയ്ക്ക് ചെയ്യുന്ന വോട്ടുകൾ പോലും  പാർടി നയങ്ങൾക്കും സർക്കാരിനും ഉള്ള പിന്തുണയായി ഈ കൂട്ടങ്ങൾ ദുർവ്യാഖ്യാനം ചെയ്യും എന്നതിനാൽ വ്യക്തിബന്ധങ്ങൾ പോലും കമ്മ്യൂണിസ്റ്റ്  സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യുന്നതിനു തടസ്സമാകുന്നു. ഈ തിരഞ്ഞെടുപ്പിലെ ഓരോ വോട്ടും പിണറായി സർക്കാരിന്റെ ജനാധിപത്യധ്വംസനത്തിനും അഴിമതിയ്ക്കും ജനദ്രോഹനടപടികൾക്കും എതിരായ വിധിയെഴുത്തായി മാറട്ടെ. എൻ ഡി എയുടെ എല്ലാ സ്ഥാനാർത്ഥികൾക്കും വിജയാശംസകൾ.