Sunday 18 January 2009

നഷ്ടപ്പെട്ട പ്രതാപത്തോടെ.......


കേരളത്തിന്റെ വ്യവസായ ചരിത്രത്തിൽ വളരെ പ്രധാ‍നപ്പെട്ട സ്ഥാനം വഹിക്കുന്ന ഒരു സ്ഥാ‍പനത്തിന്റെ ഇന്നത്തെ ചിത്രം ആണിത്. ഒരുകാലഘട്ടത്തിൽ വളരെ തിരക്കുണ്ടായിരുന്ന ഈ സ്ഥാപനം ഇന്നു തികച്ചും വിസ്‌മൃതിയിലാണ്. ഈ ചിത്രം ഏതു സ്ഥാപനത്തിന്റേതാണെന്ന് ബൂലോകസുഹൃത്തുക്കൾക്കറിയാമോ? എങ്കിൽ അതു ഇവിടെ കുറിച്ചിടൂ. ഈ സ്ഥാപനത്തിന്റെ കൂടുതൽ ചിത്രങ്ങളും വിശേഷങ്ങളുമായി വീണ്ടും വരാൻ ശ്രമിക്കാം.

(രണ്ടാമത്തെ ക്ലു 20/01/2009 -ൽ ചേർത്തത്)

13 comments:

  1. ഓാ...പുടികിട്ടണില്ല മാഷേ

    ReplyDelete
  2. പിടിയില്ല മാഷെ.
    ഒരു കുളു തരൂ...

    ReplyDelete
  3. ഒരു ഗ്ലൂ തരുമോ മണിയേട്ടാ....

    ReplyDelete
  4. എച്ച്.എം.ടി. - കളമശ്ശേരി.

    ഞാനൊരു ഊഹം പറയുന്നതാണ്. പണ്ടെങ്ങൊ ആ വഴി പോയിട്ടുണ്ടെങ്കിലും കെട്ടിടമൊന്നും ഓര്‍മ്മയിലില്ല. അതുകൊണ്ടുതന്നെ ഊഹിക്കുകയല്ലാതെ വേറെ നിവൃത്തിയൊന്നുമില്ല.

    ReplyDelete
  5. മണികണ്ഠൻ, അനിൽജി, സൂത്രൻ, മനോജേട്ടൻ എല്ലാവർക്കും നന്ദി. എന്നാൽ ആരു ഈ സ്ഥാപനം ഏതാണെന്നു ശരിയായി പറഞ്ഞിട്ടില്ല. ഉത്തരം പറയുന്നതിന് ഒരു ദിവസം കൂടി തരണമെന്ന് അഭ്യർത്ഥിക്കുന്നു. ഞാൻ ഒരു ക്ലു തരാം. ഇതു ഒരു പഴയ തുറമുഖത്തിന്റെ ഓഫീസാണ്. ഇന്നു തികച്ചും നാ‍മാവശേഷമായ ഒരു തുറമുഖത്തിന്റെ. ഇത്രയും മതിയാവും എന്നു കരുതുന്നു ഈ സ്ഥാപനത്തെ തിരിച്ചറിയാൻ.

    ReplyDelete
  6. അയീക്കോട്ടയിമുഖത്തിനടുത്തെങ്ങാനുമാണോ?

    ചുമ്മാ ഗ്ലു കണ്ട് ചോദിച്ചതാ. എനിക്കറിയില്ല

    ReplyDelete
  7. ആദ്യത്തെ ഉത്തരം ചീറ്റിപ്പോയെന്നറിഞ്ഞതിലെ ചമ്മല്‍ രേഖപ്പെടുത്തുന്നു :)

    ക്ലൂ പ്രകാരം നാമാവശേഷമായ ഒരു തുറമുഖമെന്ന് പറയാവുന്ന് ഒന്ന് എന്ററിവില്‍ ഉള്ളത്, (ലക്ഷ്മി പറഞ്ഞതുപോലെ) മുസരീസ് എന്ന കൊടുങ്ങല്ലൂര്‍ തുറമുഖമാണ്. പക്ഷെ ഇതുപോലെ ഒരു കെട്ടിടം മുനമ്പം കരയിലോ അഴീക്കോട് ഭാഗത്തോ ഞാന്‍ കണ്ടിട്ടില്ല.

    ഇതാണ് ശരിയുത്തരമെങ്കില്‍, മുസരീസ് തുറമുഖത്തിന്റെ പരിസരത്ത് ജനിച്ച് വളര്‍ന്ന ഒരുവനെന്ന നിലയില്‍ ഞാന്‍ ലജ്ജിക്കുന്നു. ഇങ്ങനൊന്ന് ഇതുവരെ കാണാതെ പോയതില്‍.

    ഇതുപോലുള്ള പരിചയപ്പെടുത്തല്‍ പടങ്ങള്‍ ഇടയ്ക്കിടയ്ക്ക് പോസ്റ്റ് ചെയ്യണം മണീ. എന്തെല്ലാമാണ് നമുക്ക് നഷ്ടപ്പെട്ടതെന്നും, അറിയാന്‍ പാടില്ലാത്തെതെന്നും ഒരു കണക്കെടുപ്പ് നടത്താന്‍ ഇത്തരം പോസ്റ്റുകള്‍ വഴിയൊരുക്കും.

    ഉത്തരം പതുക്കെ കൊടുത്താല്‍ മതി. ഇതുവരെ കാണാത്തവര്‍ക്ക് കാണാനും ഉത്തരം പറയാനും ഒരു അവസരം കൊടുക്കൂ...

    ReplyDelete
  8. നോ രക്ഷ മണീ.. വൈപ്പിൻ കാർ സംശയിച്ചപോലെ, അഴീക്കോട്-മുനമ്പം ആ‍ണെങ്കിൽ, ആ ഭാഗത്തൊന്നും ഇങ്ങനെ ഒന്ന് കണ്ട യാതൊരു ഓർമ്മയുമില്ല. :(

    ReplyDelete
  9. ലക്ഷ്മി, മനോജേട്ടാ, സതീശ്‌ചേട്ടാ ഒരിക്കൽകൂടി എന്റെ നന്ദി. ഇതു അഴീക്കോടല്ല. എന്നാൽ എല്ലാവർക്കും സുപരിചിതം എന്നു കരുതുന്ന ഒരു ക്ലു കൂടെ ഞാൻ ചേർക്കുന്നു. രണ്ടാമത്തെ ചിത്രമായി ഇപ്പോൽ ബ്ലോഗിൽ ചേർത്തിട്ടുള്ള ഈ കടൽ‌പാലം കണ്ടാൽ ഈ തുറമുഖം ഏതാണെന്ന് എളുപ്പം തിരിച്ചറിയാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു.

    ReplyDelete
  10. മാഷെ,

    ഇത് ആലപ്പുഴയിലെ ഒരു ഓഫീനിന്റേതാണെന്ന് തോന്നുന്നു. ഇതുപോലെ ഇല്ലാതാകുന്ന ഒരു ഓഫീസിനെപ്പറ്റി ടിവിയില്‍ ഒരാര്‍ട്ടിക്കിള്‍ വന്നിരുന്നു.

    എന്തായാലും ഇത് ആലപ്പുഴയിലെ തുറുമുഖത്തിനടുത്തുള്ളതാണ്.

    ReplyDelete
  11. കുഞ്ഞന്‍ പറഞ്ഞതുപോലെ അത് ആലപ്പുഴ കടല്‍പ്പാലം തന്നെയാണെന്ന് തോന്നുന്നു. കോഴിക്കോടും ഉണ്ടെന്ന് തോന്നുന്നല്ലോ ഇങ്ങനൊരു കടല്‍പ്പാലം ! ഇനി ഇത് പഴയ കോഴിക്കോട് തുറമുഖത്തിന്റെ (അങ്ങനൊന്ന് ഉണ്ടായിരുന്നോന്ന് ഉറപ്പില്ല. എന്നാലും വാസ്ക്കോഡിഗാമയൊക്കെ വന്ന സ്ഥലമായതുകൊണ്ട് കോഴിക്കോട് തുറമുഖം എന്ന് പറയാമെന്ന് കരുതുന്നു.)ഓഫീസോ മറ്റോ ആണോ ?

    മൊത്തം കണ്‍‌ഫ്യൂഷന്‍ ആയല്ലോ മണീ... :)

    ReplyDelete
  12. ഹാവൂ അങ്ങനെ അവസാനം ഒരേകദേശം ശരി ഉത്തരം കിട്ടി. (ക്ലാപ്സ്) രണ്ടാമത്തെ ക്ലൂ ആലപ്പുഴ കടൽ‌പാലത്തിന്റേതുതന്നെ. ആദ്യം ഇട്ട ചിത്രം ആലപ്പുഴ പോർട്ട് ഓഫീസിന്റേയും. ഇന്നു ഈ കെട്ടിടത്തിൽ അല്ല പോർട്ട് ഓഫീസ് പ്രവർത്തിക്കുന്നത്. അതിനോടു ചേർന്നുള്ള മറ്റൊരു കെട്ടിടത്തിലാണ്. ചിത്രത്തിൽ കാണുന്ന രണ്ടു പോസ്റ്റുകൾ കപ്പലുകൾക്ക് സൂചനകൾ നൽകുന്ന പായ്മരങ്ങളൂടേതാ‍ണ് (flag mast). ഈ കാണുന്നതിന്റെ ഏകദേശം മൂന്നിരട്ടി ഉയരം ഉണ്ടായിരുന്നു ഈ കൊടിമരങ്ങൾക്ക്. അതു കൂടാതെ ഒരു ദൂരെപൊവുന്ന കപ്പലുകളെ നോക്കുന്നതിനുള്ള ഒരു ടവർ ഇവയെല്ലാം ഈ കെട്ടിടത്തിൽ ഉണ്ടായിരുന്നു. ഇന്നതെല്ലാം നശിച്ചിരിക്കുന്നു. തിരുവിതാംകൂറിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ തുറമുഖമാണ് ആലപ്പുഴ. ദിവാനായിരുന്ന രാജാ കേശവദാസ് ആണ് ഈ തുറമുഖം പണികഴിപ്പിച്ചത്. പിന്നീട് കൊച്ചിതുറമുഖം വന്നതോടെ ആലപ്പുഴയുടെ പ്രാധാന്യം ഇല്ലാതായി അങ്ങനെ ഈ തുറമുഖം ഇന്ന് പൂർണ്ണമായും നശിച്ചുകഴിഞ്ഞു എന്നെതന്നെ പറയാം.

    ഏകദേശം ശരിയുത്തരം നൽകിയ ശ്രീ കുഞ്ഞന് എന്റെ അനുമോദനങ്ങൾ. ഒപ്പം ഇവിടെ എത്തിയതിനും ഈ മറുപടി എഴുതിയതിനും നന്ദി. മനോജേട്ടാ ഇപ്പോൾ കൺഫ്യൂഷൻ എല്ലാം മാറിയല്ലൊ അല്ലെ? എല്ലാവർക്കും നന്ദി.

    ആലപ്പുഴ തുറമുഖത്തിന്റേയും കടൽ‌തീരത്തിന്റേയും കൂടുതൽ ചിത്രങ്ങളും വിശേഷങ്ങളുമായി ഉടനെ വരാം. തുറമുഖത്തെ സംബന്ധിക്കുന്ന വളരെക്കുറച്ച് വിശേഷങ്ങളെ നെറ്റിൽ ലഭ്യമായുള്ളു.

    ReplyDelete

ഈ പോസ്റ്റിനെ സംബന്ധിക്കുന്ന താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു. ഈ ബ്ലോഗ് സന്ദർശിച്ചതിനു നന്ദി.