ഞങ്ങളുടെ ദേശദേവതയായ പള്ളത്താംകുളങ്ങരെ ഭഗവതിയുടെ ഈ വർഷത്തെ താലപ്പൊലി മഹോത്സവം ഈ ഫെബ്രുവരി 27 ന് നടന്നു. ആ ഉത്സവത്തിന്റെ ചില ചിത്രങ്ങൾ ഇവിടെ ബൂലോകർക്കായി സമർപ്പിക്കുന്നു. ഉത്സവത്തെക്കുറിച്ച് ഞാൻ മുൻപ് എഴുതിയ ഒരു പോസ്റ്റ് വായിക്കാത്തവർ
ഇതിലേ വരാം.

(ആനയൊക്കെ കൊള്ളാം നമ്മടെ കാര്യം എന്താവുമോ ആവോ. ആളുകൂടിയില്ലെങ്കിൽ ശരിയാവില്ലല്ലോ. വൈകുന്നേരമാവട്ടെ. കച്ചവടം ഉഷാറാവും)






(ഇത്തവണ ചൂടല്‍പ്പം കൂടുതലാണ്. ഹോസുവെച്ച് ഒന്നു തണുപ്പിച്ചുകളയാം)

(ഹോസിൽ നിന്നുള്ള ഇതൊന്നും നമക്കുമതിയാവില്ല. പാരമ്പര്യമായി ഞങ്ങൾക്ക് ചില രീതികൾ ഉണ്ട്, ആ ഹോസും കൊണ്ടൊന്നു മാറിനിന്നേ. ഇതൊക്കെ ഞാൻ തന്നെ ചെയ്‌തോളാം. അല്ല ഈ ഹോസും മോട്ടറും എപ്പോഴാ വന്നെ)

(എന്നെ അറിയില്ലെ? എന്നാലും എന്റെ ഉടമയെ മലയാളികൾ എല്ലാം അറിയും. നടൻ ജയറാം. ഞാൻ കണ്ണൻ)

(കോലത്തിന്റെ അലങ്കാരങ്ങൾ കഴിഞ്ഞു.)
മാഷെ എനിക്കിഷ്ടടായി ,എന്നെ പോലുള്ള പ്രവാസികള്‍ക്ക് ഇതൊക്കെ ഇങ്ങിനെ കാണാനേ ഭാഗ്യമുള്ളൂ .നോക്കിക്കോ ഞാന്‍ ലീവെടുത്ത് മേയ് അഞ്ചാം തീയതി വീട്ടില്‍ പോകും എന്നിട്ട് തൃശ്ശൂര്‍ പൂരം കണ്ടിട്ട് അതിന്റെ പോട്ടം പിടിച്ചു നിങ്ങളെ എല്ലാരേം കൊതിപ്പിക്കും .ഞാനൊരു ത്രിചൂക്കാരനാനെ
ReplyDeleteപ്രവാസി
നല്ല ചിത്രങ്ങള്‍....വിവരണകുറിപ്പും നന്നായി....
ReplyDeleteഅഭിനന്ദനങ്ങള്‍....
Nice picture...
ReplyDeleteഗംഭീരം !
ReplyDeleteശരിക്ക് ഒരു ഉത്സവം കണ്ട പ്രതീതി!
നല്ല അടികുറിപ്പും ഉഗ്രന്‍ ചിത്രങ്ങളും
അഭിനന്ദനം ...
ഉത്സവം കണ്ട പ്രതീതി. അടിക്കുറിപ്പുകളും നന്നായി.
ReplyDeleteചിത്രങ്ങളുടെ എണ്ണം ഒരല്പം കുറയ്ക്കാമായിരുന്നു എന്നൊരഭിപ്രായം ഉണ്ട്. ചിലയിടങ്ങളില്‍ ആവര്‍ത്തന വിരസത.(മേളം പോലുള്ളിടങ്ങളില്‍)
ഉത്സവങ്ങള്‍ എനിക്ക് എന്നും ഹരം ആയിരുന്നു. ഈ പോസ്റ്റ് എനിക്ക് ഏറെ ഇഷ്ടമായി....
ReplyDeleteഉത്സവം ആദ്യാവസാനം കണ്ട ഒരു പ്രതീതി. ഒരോന്നും സ്റ്റെപ്പ് സ്റ്റെപ്പായി അടുക്കിയിരിക്കുന്നത് നന്നായിട്ടുണ്ട്.
ReplyDeleteപഞ്ചവാദ്യത്തിന്റ്റെ ഹരം തരുന്നുണ്ട് ചിത്രങ്ങള്‍, അതുകൊണ്ട് തന്നെ ആവര്‍ത്തന വിരസത എന്നു പറയാനുമാവില്ല്.
രാത്രിപ്പൂരം കണ്ടിട്ട് ഒരുപാട് കാലമായി.
ആശംസകള്‍.
ഒരുപാടു കൊല്ലമായി പൂരക്കാഴ്ചകള്‍ നഷ്ടപ്പെട്ട ഒരു പ്രവാസിയായ എനിക്ക് എന്തെന്നില്ലാത്ത ആഹ്ലാദം നല്‍കി ഈ പോസ്റ്റ്.
ReplyDeleteചിത്രങ്ങളും നന്നായി.
Angane chuluvil oru ulsavam kandu.
ReplyDeletekallakiyittundu njan etuvare engane utsavam kanditiila thanks.........
ReplyDeleteഞാനും നാട്ടിൽ ഉത്സവ ലഹരിയിൽ ആണ്
ReplyDeleteഒരുത്സവം കൂടിയ പ്രതീതി. :-)
ReplyDeleteഞാനും കൂടി ഉത്സവം. പക്ഷെ എനിക്ക് നല്ല അടി കിട്ടാത്തതിന്റെ കുഴപ്പമാണ്. ഇക്കൊല്ലം ഉത്സവത്തിന്റെ സമയത്ത് ഞാനവിടെയൊക്കെ കിടന്ന് കറങ്ങുന്നുണ്ടായിരുന്നു. എന്നിട്ട് ഒരു ദിവസം പോലും ആ അമ്പലപ്പറമ്പിലേക്ക് കേറിയില്ല. ഞാന്‍ എറണാകുളം അമ്പലത്തിലാണ് കോണ്‍സന്ട്രേറ്റ് ചെയ്തിരുന്നത്. കഥയറിയാതെ ഒരു ദിവസം രാത്രി മുഴുവനും ഇരുന്ന് കഥകളി കാണുകയും ചെയ്തു.
ReplyDeleteഎന്തായാലും ഇതുവരെ കൂടാത്തെ പള്ളത്താംകുളങ്ങര ഉത്സവം കാണീച്ചുതന്നതിന് മണിക്ക് നന്ദി.
ദീപ്തി: അഭിനന്ദനങ്ങൾക്ക് നന്ദി. അടുത്തകൊല്ലത്തെ ഉത്സവം ഒരുമിച്ചു പള്ളത്താംകുളങ്ങരെയിൽ കൂടാല്ല്ലൊ :)
ReplyDeleteഅനൂപ് കോതനല്ലൂർ: ഈ ഉത്സവക്കാഴ്ചകൾ കാണാൻ എത്തിയതിനു നന്ദി. ആഹ്ലാദഭരിതമായ ഒരു ഉത്സവം ആശംസിക്കുന്നു.
ബിന്ദു ഉണ്ണി: സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി.
മനോജേട്ടാ നന്ദി. നാട്ടിൽ ഉണ്ടായിരുന്നോ? ഇതറിഞ്ഞെങ്കിൽ ഞാൻ ക്ഷണിക്കുമായിരുന്നു ഈ ഉത്സവം നേരിൽകാണാൻ. അടുത്ത തവണ ഈ ഉത്സവം നേരിൽകാണാൻ ശ്രമിക്കണേ.
ഒരിക്കൽകൂടി എല്ലാവർക്കും എന്റെ നന്ദി.
ചെറായി ഉത്സവസമയത്തും പള്ളത്താം കുളങ്ങര ഉത്സവസമയത്തും നാട്ടിലുണ്ടായിരുന്നെങ്കിലും ഉത്സവങ്ങളിലെ ആനയെഴുന്നള്ളിപ്പിനോട് യോജിപ്പില്ലാത്തതിനാൽ രണ്ടും ബഹിഷ്കരിച്ചു
ReplyDeleteചിത്രങ്ങള്‍ കുട്ടിക്കാലത്തേക്ക് തിരിച്ചു നടത്തി.കാണാതെ പോയത് ഒന്നുമാത്രം , പൊട്ടാത്ത പടക്കങ്ങള്‍ക്കും പൊട്ടിയ ബലൂണ്‍ കഷ്ണങ്ങള്‍ക്കും വേണ്ടി തിരയുന്ന പിറ്റേ ദിവസത്തെ ഉത്സവപ്പറമ്പ്.
ReplyDeleteഇവിടെ എത്തിയതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും ഉള്ള നന്ദി ഞാൻ ആദ്യമെ അറിയിക്കട്ടെ. ലക്ഷ്മി പറഞ്ഞതിനോട് അല്പം വിയോജിപ്പുണ്ട്. ആനകളും, വെടിക്കെട്ടും ഇല്ലാത്ത ഉത്സവം ആലോചിക്കാനെ സാധിക്കുന്നില്ല. ഉത്സവത്തിന്റെ പ്രധാന ആകർഷണം തന്നെ മേളവും, ആനകളും, വെടിക്കെട്ടും അല്ലെ. ആനകളെ എഴുന്നള്ളിക്കുന്നതിനുള്ള സർക്കാരിന്റെ കടുത്ത നിയന്ത്രണങ്ങൾ മൂലം ഇത്തവണ ഞങ്ങൾ പറയെടുപ്പ് ഒഴിവാക്കിയിരുന്നു. എഴുന്നള്ളിപ്പിന്റെ സമയം പുനഃക്രമീകരിച്ചു.
ReplyDeleteമുസാഫിർ താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. ആ ഒരു ചിത്രം കൂടി വേണമായിരുന്നു. പക്ഷെ ഒരു ദിവസത്തെ മുഴുവൻ ഉറക്കമൊഴിപ്പും, പിറ്റേദിവസം ജോലിക്കു പോകേണ്ടതും കാരണം ആ ചിത്രങ്ങൾ എടുക്കാൻ സാധിച്ചില്ല എന്നതാണ് സത്യം. ഈ സന്ദർശനത്തിനും നിർദ്ദേശത്തിനും നന്ദി.
Adipoli ayi mashe
ReplyDeleteരു ഉത്സവം കണ്ട പ്രതീതി. കണ്ണിനു കുളിർമ്മയേകുന്ന ചിത്രങ്ങൾ!
ReplyDeleteകിഷോർ സന്ദർശനത്തിനും പ്രോത്സാഹനത്തിനും നന്ദി.
ReplyDeleteനരിക്കുന്നൻ ചിത്രങ്ങൾ ഇഷ്ടമായി എന്നതിൽ സന്തോഷം. നന്ദി.
അങ്ങനെ മണീ; ഞാനും കണ്ടു നിങ്ങള്‍ടെ നാട്ടിലെ ഉത്സവവും, വെടിക്കെട്ടും...നന്ദി
ReplyDeleteഹരീഷ്‌ചേട്ടാ ഞങ്ങളൂടെ ഉത്സവത്തിൽ പങ്കുചേർന്നതിനു നന്ദി.
ReplyDeleteനന്നായിട്ടുണ്ട്ട്ടോ മണികുട്ടാ...കുഴുപ്പള്ളിയില്‍ വന്ന ദിവസങ്ങളൊക്കെ ഓര്‍മ വരണു...
ReplyDeletekollam blogs ellam nannayittundu photos adipoli.enniym ezhuthukka
ReplyDeleteകണ്ണാ ഇനി എന്നാ കുഴുപ്പിള്ളിക്ക് വരുന്നത്.
ReplyDeleteശ്രീ: ആശംസകൾക്കും പ്രോത്സാഹനത്തിനും നന്ദി.
ഞങ്ങളുടെ ഉത്സവം കൂടാനെത്തിയ എല്ലാവർക്കും ഒരിക്കൽകൂടി എന്റെ നന്ദി.