(ചിത്രത്തിനു കടപ്പാട് Bar&Bench) |
മീഡിയവൺ ചാനലിന്റെ കാലാവധി സമാപിച്ച ലൈസൻസ് പുതുക്കി നൽകാത്തതിനെതിരെ കേരളഹൈക്കോടതിയിൽ ചാനൽ നൽകിയ കേസിൽ ഇന്ന് ഹൈക്കോടതി ചാനലിനു ഫെബ്രുവരി 7 വരെ പ്രവർത്തിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. രാജ്യരക്ഷാപരമായ കാരണങ്ങളാൽ ചാനലിന്റെ പ്രവർത്തനം തുടരുന്നത് അനുവദിക്കാൻ ആകില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്. എന്നാൽ ചാനൽ പ്രവർത്തനം നിലക്കുന്നതുകൊണ്ട് കമ്പനിയ്ക്കുണ്ടാകുന്ന നഷ്ടം ആയിരുന്നു ചാനലിന്റെ പ്രധാന വിഷയം. ഈ കേസിൽ രാജ്യസുരക്ഷയ്ക്കാണ് കൂടുതൽ പ്രാമുഖ്യം ലഭിക്കേണ്ടത്. അതുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ നിന്നുള്ള അനുമതി ലഭിക്കുന്നതു വരെ ചാനലിന്റെ പ്രവർത്തനം നിറുത്തിവയ്ക്കുകയാണ് കോടതിചെയ്യേണ്ടിയിരുന്നതെന്ന് ഞാൻ കരുതുന്നു. എന്തുകൊണ്ട് ആഭ്യന്തരമന്ത്രാലയം അനുമതി നൽകിയില്ല എന്നത് മുദ്രവച്ച രേഖയായി കോടതി മുൻപാകെ സമർപ്പിച്ചിരുന്നു എന്നാണ് വിവിധ റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കുന്നത്. സമാനമായ മറ്റൊരു കേസിൽ മുംബൈ ഹൈക്കോടതി ഇത്തരത്തിൽ സമർപ്പിക്കപ്പെട്ട രേഖ സ്വീകരിച്ച് രണ്ട് കേബിൾ നെറ്റ് വർക്കുകളുടെ ലൈസൻസ് പുതുക്കി നൽകാതിരുന്നത് ശരിവച്ച് ഉത്തരവായിട്ടുള്ളതാണ്. ആ വിധി പിന്നീട് സുപ്രീംകോടതിയും (Digi Cable Network (India) Pvt. Ltd. ….Appellant(s) VERSUS Union of India & Ors. .Respondent(s) WITH CIVIL APPEAL NO.121 OF 2019 (Arising out of S.L.P.(C) No. 33411 of 2015) SCOD 18 Networking Pvt. Ltd. ….Appellant(s) VERSUS Ministry of Information & Broadcasting & Ors.) അംഗീകരിച്ചിട്ടുണ്ട്. ഇന്ന് കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ സമർപ്പിച്ച രേഖ കോടതി പരിശോധിച്ചതായി അറിവില്ല. ആ രേഖ പരിശോധിച്ച് അത് സ്വീകാര്യമല്ലെന്നു പറഞ്ഞതായും അറിവില്ല. ഈ വിഷയത്തിൽ വീണ്ടും വിശദമായ സത്യവാങ്മൂലവും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ബന്ധപ്പെട്ട ഫയലുകളും ആവശ്യപ്പെടുകയുമാണ് കോടതി ചെയ്തത്! വീണ്ടും കേസ് തിങ്കളാഴ്ച (07/02/2022) പരിഗണിക്കും. പക്ഷെ അതുവരെ ചാനലിനു തുടർന്നും പ്രവർത്തിക്കാനുള്ള അനുമതി കോടതി നൽകുകയും ചെയ്തു! കോടതിയുടെ ഈ തീരുമാനം തികച്ചും അത്ഭുതപ്പെടുത്തുന്നതും ആശങ്കാജനകവും ആണ്.
പതിനേഴാമത്തെ ഖണ്ഡികയിൽ പറയുന്നത് രാജ്യസുരക്ഷയുടെ പേരിൽ അനുമതി നിഷേധിക്കപ്പെട്ടത് സംബന്ധിക്കുന്ന തർക്കങ്ങളിൽ ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് എന്തുകൊണ്ട് അങ്ങനെ ഒരു തീരുമാനത്തിൽ സ്റ്റേറ്റ് എത്തി എന്നത് കോടതികൾക്ക് പരിശോധിക്കാമെങ്കിലും ആ വിവരങ്ങൾ പരാതിക്കാരനെ അറിയിക്കാൻ കോടതികൾക്കും ആകില്ല എന്നാണ്.
- https://main.sci.gov.in/supremecourt/2015/37032/37032_2015_Judgement_07-Jan-2019.pdf?
- https://twitter.com/verdictum_in/status/1488820897889005573
- https://twitter.com/LiveLawIndia/status/1488817802442342402
- https://www.indiantelevision.com/regulators/trai/sc-upholds-licence-cancellation-of-digi-cable-network-scod-18-networking-190112
- https://www.barandbench.com/news/mediaone-licence-revoked-due-to-mhas-national-security-concerns-cannot-insist-on-natural-justice-centre-to-kerala-high-court
No comments:
Post a Comment
ഈ പോസ്റ്റിനെ സംബന്ധിക്കുന്ന താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു. ഈ ബ്ലോഗ് സന്ദർശിച്ചതിനു നന്ദി.